Tuesday, December 19, 2006

റോസ്സ്



രാധാക്ര്‌ഷ്ണേട്ടന്റേയും ശ്യാ‍മ ചേച്ചിയുടെയും ഇരുപത്തഞ്ചാമത് വിവാഹ വാര്‍ഷിക ചടങ്ങില്‍ മാളുന്ന് കിട്ടിയ റോസ്സ്...ചടങ്ങില്‍ ആരോ പറയുന്നുണ്ടായിരുന്നു, ഒരു പൂവു പോലെ മനോഹരമാണ് ഇവരുടെ ജീവിതം.ഒരടുപ്പം വച്ച് എനിക്കും തോന്നിയതാണിത്.വിവാഹ വാര്‍ഷിക ചടങ്ങുകള്‍ രസകരമായിരുന്നു, പ്രത്യകിച്ച് ശ്യാ‍മ ചേച്ചിയുടെ ഇളയ സഹോദരന്റെ നുറുങ്ങ് അനുഭവങ്ങള്‍...മൂന്നാല് കല്യാണത്തിന് ഇങ്ങേരായിരുന്നു വരന്റെ കാല്‍ കഴുകി കൊടുക്കുന്ന ജോലി.കാലു കഴുകുന്ന സമയം ആകുമ്പോ ചേട്ടനങ്ങ് മുങ്ങും.പട്ടാളത്തില്‍ മേജറായ ചേട്ടന് കാല്‍ കഴുകുന്നത് ചമ്മലാണെന്നുള്ളത് അനിയന് നന്നായറിയാം.ശ്യാ‍മയുടെ കല്യാണത്തിന് ചേട്ടനൊന്നു താങ്ങ് കൊടുക്കാന്‍ അനിയന്‍ മുന്നെ തീരുമാനിച്ചിരുന്നു...കാല്‍ കഴുകേണ്ട സമയം ആയപ്പൊ, പുള്ളി അങ്ങ് മുങ്ങി.അനിയനേയും തപ്പി കുറെ നടന്നു.പിന്നെ എല്ലാരും പറഞ്ഞപ്പൊ മേജര്‍ ചേട്ടനു രക്ഷയില്ലാതെയായി.മടിച്ചാണെങ്കിലും പുള്ളിതന്നെ കാല്‍ കഴുകി.അതു വരെ കാല്‍ കഴുകിയതൊക്കെ അനിയന്‍ അതില്‍ തീര്‍ത്തത്രെ.

Monday, December 18, 2006

പ്ലാസ്റ്റിക് പൂക്കള്‍

ISO 800 | 1/100s | f/4.5 | 50mm
മൂന്നാല് വര്‍ഷം മുന്നെ കൊച്ചിയിലെ ഒരു വഴിയോര കച്ചവടത്തില്‍ നിന്ന് വാങ്ങിയതാണ്. മണമില്ലെങ്കിലും നിറം മങ്ങാതിരിക്കുന്നു..